October 23, 2014

അതിഥി

ഉച്ചയ്ക്കുറങ്ങവേ
ഉമ്മറത്തിണ്ണയിൽ
അതിഥിയുടെ സ്വരം.
"നാട്ടീന്നാ..."
കാലൻ കുട മടക്കി
ചെരുപ്പഴിച്ച്
അകത്തേക്ക്...
നഗരത്തുരുത്തിൽ
തനിച്ച് നടന്നു
നനഞ്ഞ കാലടികൾ.
കുശലം പറച്ചിൽ
ക്ഷേമാന്വേഷണങ്ങൾ
ഇടയ്ക്ക്
നിശബ്ദതയുടെ
കറുത്ത ചിരികൾ.
ഭയങ്കര ഉഷ്ണം...
ഫാൻ കറക്കി നോക്കാം!
ചായക്ക് ക്ഷണം - 
നിരാസംഒരു നുണ...
"ധൃതിയുണ്ട്പിന്നെയാകാം"
ഒരു മൗനം...
വറ്റി വരണ്ടുപോയ
നിഗൂഢതയുടെ കിണറുകൾ.
കസേരകൾ കരയുന്നു
ചെരുപ്പണിഞ്ഞ്
കാലൻ കുട തുറന്ന്
മാനം നോക്കുന്നു.
പിന്നീട് അതിഥി
അസ്തമനത്തിന് മുന്‍പ്
നാട്ടിലെത്തണമെന്നോർത്ത്
വേഗം നടക്കുന്നു.

2001.

4 comments:

Noufal farook said...

പഷ്ട്!

സലീം കുലുക്കല്ലുര്‍ said...

നന്നായി...!

swathiprabha k said...

കൊള്ളാം .....നന്നായി .

മുബാറക്ക് വാഴക്കാട് said...

അതിഥിയായ് ഇനി ഞാനും കൂടെ ചേരുന്നു..