September 30, 2010

സ്നേഹ കവിതകള്‍

(ഒരു കാല്‍-പനി-ക കാലത്തിന്‍റെ ഓര്‍മയ്ക്ക്‌)


ഒന്ന്
നിന്നെ  കണ്ടത് മുതലാണ്
ഞാന്‍  പൂവുകളെക്കുറിച്ച്
കവിതയെഴുതാന്‍ തുടങ്ങിയത്.
പൂവുകള്‍  ആരുമറിയാതെ കുറിച്ചുവയ്ക്കുന്ന
കവിതകളുടെ ഭാഷ മനസിലായതും

രണ്ട്
എനിയ്ക്ക് നിന്നോട് സ്നേഹമാണ്.
പഴുത്തിലയെ ചുംബിച്ചു വീഴ്ത്തിയ
മഞ്ഞുതുള്ളിയുടെ സ്നേഹം

മൂന്ന്
നിന്‍റെ ജപമാലയ്ക്ക്
ഉറങ്ങിക്കിടക്കുന്ന മേഘങ്ങളെ
ഉണര്‍ത്താനുള്ള കഴിവുണ്ട്.
എനിയ്ക്ക്
ഒരു പേമാരിയായി പെയ്യണം.

(2004)

7 comments:

ശ്രീനാഥന്‍ said...

കുഞ്ഞു സൌന്ദര്യങ്ങളാണല്ലോ ഈ വരികൾ!

prabha said...

:-) awesome....

nirbhagyavathy said...

സ്നേഹ സാരമുള്ള കവിതകള്‍.
നന്നായി.

Rare Rose said...

സ്നേഹത്തിന്റെ മൂന്നു കവിതകളും ഇഷ്ടമായി‍..

Pony Boy said...

പെട്ടെന്ന് ഉൾക്കൊള്ളാനാകുന്ന കുട്ടിക്കവിതകൾ....ഇനിയും പോരട്ടെ...

Pranavam Ravikumar a.k.a. Kochuravi said...

Good lines.. :=)

പി എ അനിഷ്, എളനാട് said...

പെയ്യണം
:)