June 7, 2009

ആകാശo


പറത്തി വിട്ടാല്‍
തിരികെ വരാത്ത
കടലാസു വിമാനങ്ങള്‍

എന്‍റെ കുസൃതികളായ
കവിതക്കുഞ്ഞുങ്ങള്‍

കാറും കോളും നിറഞ്ഞപ്പോള്‍
ആകാശo ചുറ്റിചുറ്റി
ഭുമിയിലേക്ക് കൂപ്പു കുത്തി
കണ്ണ് ഒന്നിറുക്കിഅടച്ചു തുറന്നപ്പോഴാണ്
അവര്‍ കണ്ടത്‌
കൂറ്റന്‍ കപ്പലുകള്‍, ബസുകള്‍,
കാറുകള്‍, ഓട്ടോറിക്ഷകള്‍
നീന്തി തുടിക്കുന്ന
വിശാലത.
(2006)

No comments: