June 10, 2009

ണിം ണിം ണിം!!



സ്കൂളിലേക്ക്‌
നേരം വൈകി
വരികയായിരുന്ന അവനെ
മൈതാനത്തിന്‍റെ
നടുക്ക് വച്ചാണ്
കനലെരിയുന്ന കണ്ണുകളുള്ള
കഴുകന്‍
കൊത്തിക്കൊണ്ടു പോയത്.

ബെല്ലടിക്കാന്‍ മറന്നതിനാല്‍
ഒരേ കുട്ടികളെതന്നെ
പഠിപ്പിച്ചു മാഷുമാര്‍.
വൈകുന്നേരം സ്കൂള് വിട്ടില്ല.
ഒരിളം കാറ്റ്‌ പോലും വീശിയില്ല

ഒടുവില്‍,
പണ്ടെങ്ങോ കഴുകന്‍
കൊത്തിക്കൊണ്ടു പോയ കുട്ടി
ചിറകു മുളച്ചു
തിരിച്ചു വന്നു
സ്കൂള് പിരിച്ചു വിട്ടു.
(2006)

No comments: